Kerala

കുഴിച്ചിട്ടിരുന്ന ബോംബ്‌ പൊട്ടി പൂച്ചചത്തു

കണ്ണൂര്‍ മണ്ണു മാന്തിയ പൂച്ച കുഴിച്ചിട്ടിരുന്ന ബോംബ്‌ പൊട്ടി ചത്തു. മൊകേരി വള്ള്യായി നടമ്മലില്‍ ആണ് സംഭവം സംഭവം. നടമ്മൽ കുനിയിൽ മജീദിന്റെ വീടിനു മുന്നിലെ വെള്ളം വറ്റിയ നീര്‍ച്ചാലിലായിരുന്നു സ്‌ഫോടനം. വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ച പൂച്ച മണ്ണില്‍ മാന്തിയപ്പോള്‍ ബോംബ്‌ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തില്‍ പൂച്ചയുടെ കാല്‍ അറ്റുപോയി. ബോംബിന്റെ അവശിഷ്ടങ്ങള്‍ പറമ്പിലും വീട്ടുമുറ്റത്തും ചിതറിത്തെറിച്ചു.

വിവരമറിഞ്ഞ് പാനൂര്‍ സി.ഐ. കെ.എസ്.ഷാജി, എസ്.ഐ. കെ.വി.നിഷിത്ത് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

അതിനിടെ പയ്യന്നൂരിലും കുഴിച്ചിട്ട നിലയില്‍ ബോംബ്‌ കണ്ടെത്തി. ദാമോദരന്റെ 29–ാം ചരമ വാർഷികത്തിനുള്ള ഒരുക്കമായി സ്മൃതിമണ്ഡപവും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. പ്രദേശത്തെ ബിജെപി പ്രവർത്തകനായ കെ.വിനോദും സുഹൃത്തുക്കളും ചേർന്ന് മണ്ഡപത്തിനു ചുറ്റുമുള്ള മണ്ണു കിളച്ച് നിരപ്പാക്കുന്നതിനിടയിലാണ് കുഴിച്ചിട്ട നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയത്. പോലീസ് സംഘം ബോംബ് കസ്റ്റഡിയിലെടുത്തു. അധികം പഴക്കമില്ലാത്ത ബോംബാണിതെന്ന് പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button