India

കേന്ദ്ര സർക്കാർ സെപ്റ്റംബർ വരെ പിടി കൂടിയ കള്ളപ്പണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂ ഡൽഹി : 500 , 1000 രൂപ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെ ഈ വർഷം സെപ്റ്റംബർ വരെ 28 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. 6.37 ലക്ഷം മൂല്യമുള്ള 5 , 10 രൂപയുടെ കള്ളനാണയങ്ങളും മറ്റു കറന്‍സി നോട്ടുകളുമാണ് പിടിച്ചെടുത്തത്. 27.79 കോടി മൂല്യമുള്ള 5.74 ലക്ഷം വ്യാജനോട്ടുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കി.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ പ്രകാരം 2014ൽ 40.58 കോടി മൂല്യമുള്ള എട്ട് ലക്ഷം നോട്ടുകളും, 2015ൽ 43.83 കോടിരൂപ മൂല്യമുള്ള 8.86 ലക്ഷം വ്യാജനോട്ടുകളുമാണ് പിടിച്ചെടുത്തത്.

രാജ്യത്ത് ചാരവൃത്തി, ആയുധ-മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ വർധിക്കുന്നതിന് കള്ളപ്പണത്തിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. ലോകബാങ്കിന്റെ 2010 ലെ കണക്കുകള്‍ പ്രകാരം 2007 ല്‍ ഇന്ത്യയിലെ സമാന്തര സമ്പദ് ഘടന ജിഡിപിയുടെ 23.2 ശതമാനമായിരുന്നു. രാജ്യത്തെ ഈ സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്‍ന്നു തിന്നുകയാണ്. ഇത് പണപ്പെരുപ്പത്തിനും സര്‍ക്കാരിന്റെ റവന്യൂ വരുമാനം തളര്‍ത്താന്‍ കാരണമാകുമെന്നും അരുൺ ജെയ്റ്റ്‌ലി ചൂണ്ടി കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button