സൗദി: സൗദി അറേബ്യയില്‍ പുതിയ കറന്‍സികള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സൗദി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. സൗദി റിയാലിന്റെ ആറാം പതിപ്പാണ് പുറത്തിറക്കുന്നതെന്നും സാമ വ്യക്തമാക്കി. പുതിയ കറന്‍സിക്ക് ശക്തമായ സുരക്ഷാ അടയാളങ്ങളും മികച്ച സാങ്കേതിക മികവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സാമ ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ ഖുലൈഫി വ്യക്തമാക്കി. ആയിരം റിയാലിന്റെ നോട്ട് പുറത്തിറക്കാന്‍ പദ്ധതിയില്ല. എന്നാല്‍ പുതിയ നാണയങ്ങള്‍ പുറത്തിറക്കും. പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്ന തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയാലും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സൗദി രാജാവിന്റെ കാലത്ത് 1961 ജൂണ്‍ പതിനാലിനാണ് ആദ്യമായി സൗദിയില്‍ ഔദ്യോഗിക കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയത്. ഫഹദ് രാജാവ് രാജ്യം ഭരിച്ച കാലത്താണ് ആദ്യമായി 500 റിയാല്‍ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്നത്. അബ്ദുല്ല രാജാവിന്റെ കാലത്താണ് സൗദി റിയാലിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കിയത്. വിശുദ്ധ ഹറം മസ്ജിദുകള്‍, രാജ്യത്തിന്റെ വികസനം വ്യക്തമാക്കുന്ന അടയാളങ്ങള്‍, പ്രധാന ചരിത്ര സ്ഥലങ്ങള്‍ എന്നിവ പുതിയ കറന്‍സി നോട്ടുകളില്‍ മുദ്രണം ചെയ്യും. പുതിയ നോട്ടില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രവും ആലേഖനം ചെയ്യുമെന്ന് സാമ ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments