അബുദാബി : യു.എ.ഇ ദേശീയ ദിനത്തിനുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനുള്ള അവസരം കൂടി ദേശീയ ദിനാഘോഷത്തിനൊപ്പം യുഎഇ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ഫെഡറല്‍ ഓഫീസുകളും യു.എ.ഇ മന്ത്രാലയങ്ങളും ഡിസംബര്‍ ഒന്നുമുതല്‍ മൂന്ന് വരെ അടഞ്ഞുകിടക്കും. ഡിസംബര്‍ നാലിനായിരിക്കും ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. യുഎഇയിലെ ദി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. യു.എ.ഇയുടെ നാല്‍പ്പത്തഞ്ചാമത്ദേശീയ ദിനത്തിന്റെ ഭാഗമായാണ് അവധി പ്രഖ്യാപനം.
ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സയദ് അല്‍ നഹ്യാന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സയദ് അല്‍ നഹ്യാന്‍ എന്നിവര്‍ യു.എ.ഇ നിവാസികള്‍ക്ക് ദേശീയ ദിgulfനാശംസകള്‍ നേര്‍ന്നു.
Post Your Comments