Kerala

തെരുവ് നായ വിഷയം : രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂ ഡൽഹി : തെരുവ് നായ്ക്കളെ കൊല്ലുന്ന സംഘടനകൾക്കെതിരെ ആഞ്ഞടിച് സുപ്രീം കോടതി. ഇത്തരം സംഘടനകളുടെ ആവശ്യമെന്തെന്നും. നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ജോസ് മാവേലി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

തെരുവ് നായ ശല്ല്യം അന്വേഷിക്കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി തെരുവുനായ്ക്കളെ കൊല്ലാന്‍ ആഹ്വാനംനല്‍കുന്ന സന്നദ്ധ സംഘടനകളെപ്പറ്റിയും അന്വേഷണം നടത്തണം. അവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും, അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ സര്‍ക്കാരിന് അധികാരമുണ്ട് എന്നും കോടതി പറഞ്ഞു. സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം മാത്രമേ നായ്ക്കളെ കൊല്ലാൻ പാടുള്ളു എന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

പൊതു പ്രവർത്തകനായ ജോസ് മാവേലിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ പലസ്ഥലത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ഈ വര്‍ഷംമാത്രം തെരുവുനായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ 53,000 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയത്.

തെരുവുനായ്ക്കളുടെ കടിയേറ്റ് സംസ്ഥാനത്ത് നാലുപേര്‍ മരിക്കുകയും 700 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടന പാരിതോഷികം നൽകുമെന്നും. കൂടാതെ തെരുവുനായ് ശല്യം നേരിടാന്‍ എയര്‍ഗണ്ണുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു.

shortlink

Post Your Comments


Back to top button