KeralaNews

സഹകരണ ബാങ്കിലെ കള്ളപ്പണവും നോട്ട് പിൻവലിക്കലും; പി . സി ജോർജിന് പറയാനുള്ളത്

 

കോട്ടയം: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. . സംസ്ഥാനത്തെ ചില സഹകരണ ബാങ്കുകളില്‍ കള്ളപ്പണം കുമിഞ്ഞുകൂടുകയാണ്. ചില നേതാക്കള്‍ കൊള്ളയടിച്ച പണം സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.കള്ളപ്പണക്കാര്‍ സഹകരണ ബാങ്കുകളെയാണ് പ്രധാനമായും കള്ളപ്പണം വെളുപ്പിക്കാന്‍ ആശ്രയിക്കുന്നത് എന്ന് കേന്ദ്രവും വ്യക്തമാക്കി. അത്‌കൊണ്ട് തന്നെ സഹകരണ ബാങ്കുകൾക്ക് മറ്റു ബാങ്കുകളുടെ ആനുകൂല്യം നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

കംപ്യൂട്ടറൈസ്ഡ് ചെയ്യാത്ത സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ വളരെ എളുപ്പമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും എഴുതി തയ്യാറാക്കുന്ന ലെഡ്ജറുകളും കണക്ക് പുസ്തകങ്ങളുമാണ് സൂക്ഷിക്കുന്നത്. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാക്കുന്നു. ഇതാണ് കേന്ദ്രത്തിന്റെയും RBI യെയും സംശയിക്കാൻ പ്രേരിപ്പിക്കുന്നത്.ഏത് ബാങ്കിന്റെയും ഫിക്സഡ് ഡെപ്പോസിറ്റും സേവിങ്സ് ഡെപ്പോസിറ്റും ഒരു പൂള്‍ അക്കൗണ്ടായി ബാങ്കിന്റെ ശാഖയിലോ അതോ മറ്റേതെങ്കിലും വലിയ ബാങ്കിലോ ആയിരിക്കും സൂക്ഷിക്കുക.

സഹകരണ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ഡി ഡിയും പേ ഓര്‍ഡറുകളും ഈ പൂള്‍ അക്കൗണ്ടില്‍ നിന്നാണ് മാറുക. സ്വാഭാവികമായും പുതിയ കറന്‍സികളിലാവും പൂള്‍ അക്കൗണ്ടില്‍ നിന്ന് പേ ഓര്‍ഡറുകളുമായി വരുന്നവര്‍ക്ക് പണം നല്‍കുക. അങ്ങനെ കയ്യിലുണ്ടായിരുന്ന പഴയ കള്ളപ്പണം പുതിയ കറന്‍സികളായി ലഭിക്കുമ്പോള്‍ എല്ലാം വൈറ്റ് മണിയായി മാറുന്നു.ബാങ്കുകൾ വെരിഫിക്കേഷനായി അയക്കുമ്പോൾ സർട്ടിഫിക്കറ്റ് നൽകാനും സഹകരണ ബാങ്കുകൾ സന്നദ്ധരാകും. ഇതൊക്കെയാണ് കേന്ദ്ര സർക്കാർ സഹകരണ ബാങ്കുകൾക്കെതിരെ കടുത്ത നടപടികൾക്ക് തുനിയാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button