Kerala

ഉമ്മൻചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും ശാരീരികമായി പീഡിപ്പിക്കുകയും സോളാർ പദ്ധതിയുടെ പേരിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തുവെന്ന സരിത എസ് നായർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ സരിതയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിലാണു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സോളാർ‍ കേസുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു കേസുകളും ഇതോടൊപ്പം ക്രൈംബ്രാഞ്ചിനു കൈമാറി.

ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ചിന്റെ ഓഫിസിലെത്തിയാണു സരിത മൊഴി നൽകിയത്. നേരത്തെ പറഞ്ഞ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും തെളിവുകൾ വേണമെങ്കിൽ പിന്നീടു കൈമാറുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. സരിതയിൽനിന്നു വീണ്ടും മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. തെളിവുകൾ ലഭിക്കുന്ന പക്ഷം മുൻ മന്ത്രിമാരുടേതടക്കമുള്ള മൊഴികൾ രേഖപ്പെടുത്തും.

shortlink

Post Your Comments


Back to top button