Kerala

വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ

പയ്യാവൂര്‍ : വീട്ടമ്മയെ വീടിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമീപത്തായി കൈ ഞരമ്പ് മുറിച്ച്‌ അവശനിലയില്‍ കാണപ്പെട്ട ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാമക്കാലിലെ പുത്തന്‍പുര സണ്ണിയുടെ ഭാര്യ റീനയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യാഴം ഉച്ചയ്ക്കു കംപ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ മകള്‍ നീതുവാണ് മൃതദേഹവും അവശനിലയിലായ സണ്ണിയേയും കണ്ടത്. കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ഉടൻ സണ്ണിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

പയ്യാവൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്കു പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

shortlink

Post Your Comments


Back to top button