കൊച്ചി : ഹൈക്കോടതിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പുതിയ മാനദണ്ഡം നിർബന്ധമാക്കാൻ ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗം തീരുമാനിച്ചു.
കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്ക് കോടതിയുടെ അക്രഡിറ്റേഷൻ ലഭിക്കണമെങ്കിൽ നിയമബിരുദവും, കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്ത് അഞ്ചു വർഷത്തെ പരിചയവും ഉണ്ടായിരിക്കണമെന്ന് യോഗം നിർദേശിച്ചു. സുപ്രീംകോടതിയിൽ ഉള്ള സമാന മാനദണ്ഡങ്ങൾ അനുസരിച്ചാണ് തീരുമാനം.
ചീഫ് ജസ്റ്റീസ് നിയോഗിക്കുന്ന സമിതിയാവും അക്രഡിറ്റേഷൻ നൽകുക. ഇതിനായി പ്രത്യേകം തിരിച്ചറിയൽ കാർഡ് നൽകും. ചില പ്രത്യേക കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് താൽക്കാലിക അക്രഡിറ്റേഷനും നൽകും. കോടതി വിധിയുടെ പകർപ്പുകൾ അക്രഡിറ്റേഷൻ ഉള്ള മാദ്ധ്യമ പ്രവർത്തകർക്ക് മാത്രമായിരിക്കും ഇനി മുതൽ നൽകുക
Post Your Comments