KeralaNews

കോടികളുടെ നിക്ഷേപ തട്ടിപ്പ് : യുവതി അറസ്റ്റില്‍

തൃശൂര്‍ : നിക്ഷേപത്തട്ടിപ്പിലൂടെ സമാഹരിച്ച 30 കോടി രൂപയുമായി വിദേശത്തേയ്ക്ക് മുങ്ങിയ യുവതിയെ അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ കുര്യാപ്പിള്ളി വീട്ടില്‍ സാലിഹയാണ് അറസ്റ്റിലായത്.

കരൂപടന്ന സ്വദേശി കറുകൊട്ടുപറമ്പില്‍ അബ്ദുള്‍ മജീദില്‍ നിന്ന് ഒന്നരകോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്.

ഇരിങ്ങാലക്കുടയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സൊലൂഷന്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നിരവധിപേരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ പലരില്‍ നിന്നായി നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും ഓഫീസുകളും തുടങ്ങി. ഇക്കാരണത്താല്‍ തന്നെ ഇതിനെ കുറിച്ച് ആര്‍ക്കും സംശയം തോന്നിയില്ല. ഡല്‍ഹി ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഫ്രാഞ്ചൈസി എന്ന പേരിലാണ് ഇവര്‍ ഓഫീസ് ആരംഭിച്ചത്. എന്നാല്‍ ഈ നിക്ഷേപതുകയുമായി ഇവര്‍ വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു

shortlink

Post Your Comments


Back to top button