India

അമേരിക്കയുടെ കൊലയാളി ഡ്രോണുകളെ വെല്ലാന്‍ ഇന്ത്യയുടെ സ്വന്തം ഡ്രോൺ : പരീക്ഷണം വിജയകരം

ബംഗളൂരു ● ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആളില്ലാവിമാന (ഡ്രോൺ) ത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരം. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത ഡ്രോണിന് റസ്‌റ്റം 2 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ചിത്രദുര്‍ഗയ്ക്ക് സമീപം ചല്ലാക്കെരെയിലെ ഡി.ആർ.ഡി.ഒയുടെ പരീക്ഷണകേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്.

വ്യോമസേന പൈലറ്റുമാരാണ് വിദൂരനിയന്ത്രണ സംവിധാനത്തിലൂടെ റസ്‌റ്റം 2 വിനെ നിയന്ത്രിച്ചത്. ഡ്രോണിന്റെ പറക്കല്‍ശേഷിയായിരുന്നു പ്രധാനമായും പരീക്ഷണ വിധേയമാക്കിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും എന്നാൽ ഇനിയും ചില സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത കൂടി പരീക്ഷിക്കേണ്ടതുണ്ടെന്നും ഡി.ആർ.ഡി.ഒ വൃത്തങ്ങള്‍ പറഞ്ഞു.

കൊലയാളി ഡ്രോണുകൾ എന്നറിയപ്പെടുന്ന അമേരിക്കൻ പ്രെഡേറ്റർ ഡ്രോണുകൾ പോലെ ഇവയെ ശത്രുകേന്ദ്രങ്ങളിൽ കടന്ന് ചെന്ന് ആക്രമണം നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍മാര്‍ റസ്റ്റം 2 വിനെ വിഭാവനം ചെയ്തിരിക്കുന്നത്. 24 മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിയുന്ന റസ്റ്റം 2 സൈനികർക്ക് കടന്നു ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിൽ നിരീക്ഷണത്തിന് ഉപയോഗിക്കുവാൻ കഴിയും. അത്യാധുനിക ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്.

മറ്റു ഡ്രോണുകളില്‍ നിന്ന് വ്യസ്ത്യസ്ഥമായി റസ്റ്റം 2 വിന് പറന്നുയരാനും ഇറങ്ങാനും റണ്‍വേ ആവശ്യമാണ്. റസ്റ്റത്തിന്റെ ആദ്യപതിപ്പായ റസ്റ്റം 1 ന്റെ നവീകരിച്ച പതിപ്പാണ്‌ റസ്റ്റം 2. റസ്റ്റം 1 ന്റെ ആദ്യപറക്കല്‍ 2009 ലാണ് നടത്തിയത്.

റസ്റ്റം 2 ആളില്ലാവിമാനം ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button