കൊച്ചി: ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയ ദിവസം, രാജ്യത്തെ ജ്വല്ലറികളിൽ നടന്ന സ്വര്‍ണ വില്പന കസ്റ്റംസ് അധികൃതർ പരിശോധിക്കുന്നു.നോട്ട് നിരോധനം വന്നയുടൻ വ്യാപകമായി സ്വര്‍ണ വില്പന നടന്നെന്ന വിവരത്തെത്തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാനത്തും വിവിധ ജ്വല്ലറികളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഈ ദിവസം വന്‍തോതില്‍ കച്ചവടം നടത്തിയ കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
നോട്ട് അസാധുവാക്കിയ ദിവസം രാത്രിയില്‍ വലിയ തോതിലുള്ള സ്വര്‍ണ വില്പനയാണ് കൊച്ചിയിലെ ജ്വല്ലറികളില്‍ നടന്നുവെന്ന് അധികൃതർ പറയുന്നു.എറണാകുളത്തെ ഒരു വലിയ ജ്വല്ലറിയില്‍ കോടിക്കണക്കിന് രൂപയുടെ രഹസ്യവ്യാപാരം നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു.സാധാരണ ദിവസങ്ങളിൽ മൂന്നു കിലോ സ്വർണം വിൽപന നടത്തിയിരുന്ന ഈ ജ്വല്ലറികളിൽ നോട്ട് നിരോധനം നിലവിൽവന്ന അന്നും അതിന്റെ തലേ ദിവസവും 30 കിലോവരെ സ്വർണം വിൽപന നടന്നതായാണ് വിവരം.ഇഅനധികൃത വില്പന നടന്നതായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ് അന്വേക്ഷണം ഊർജ്ജിതമാക്കിയിരിക്കുന്നത് .
Post Your Comments