തിരുവനന്തപുരം : 500, 1000 നോട്ടുകള്‍ പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനു ശേഷം ബെവ്ക്കോയിലെ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞത് സർക്കാരിന്റെ നികുതി വരുമാനത്തെ സാരമായി ബാധിച്ചു.
കേന്ദ്രസർക്കാരിന്റെ തീരുമാനം എട്ടാം തീയതി വന്നപ്പോൾ ശരാശരി 29 കോടിരൂപയായിരുന്ന ബിവറേജസ് കോർപ്പറേഷന്റെ പ്രതിദിന വിറ്റുവരുമാനം തീരുമാനം വന്നതോടെ കുത്തനെ ഇടിഞ്ഞു.
500, 1000രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബോർഡ് ഔട്ട് ലെറ്റുകളുടെ മുന്നിൽ തൂക്കിയതോടെ ഉപഭോക്താക്കള്‍ എത്താത്തതാണ് കാരണം.
ഇതോടെ ബെവ്ക്കോയുടെ ബുധനാഴ്ചത്തെ മദ്യ വിൽപ്പന 18 കോടിയായത് വരുമാനത്തിൽ 38 ശതമാനം കുറവ് വരുത്തി. വ്യാഴ്ച 31 ശതമാനം കുറവിൽ 20 കോടി 15 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതോടെ വില്പന 20കോടിക്കടുത്ത് മാത്രമാണെന്ന് ബെവ്ക്കോ അധികൃതർ പറയുന്നു.
സർക്കാറിന്റെ പ്രധാന നികുതി സ്രോതസാണ് ബെവ്ക്കോ. 1030 കോടിയാണ് കഴിഞ്ഞ മാസത്തെ വിറ്റുവരവ്. നികുതിയായും സെസ്സായും ഇതിൽ 80 ശതമാനം സർക്കാർ ഖജനാവിലാണ് എത്തുന്നത്. മദ്യവിൽപ്പന കുറഞ്ഞത് സർക്കാർ വരുമാനത്തിൽ വലിയ തിരിച്ചടിയാകും. ഇത് കൂടാതെ സർക്കാരിന്റെ മദ്യനയത്തിന് കഴിയാത്ത കാര്യം കേന്ദ്രസർക്കാരിന്റെ പണം പിന്‍വലിക്കലിലൂടെ സാധിച്ചല്ലോയെന്ന ആശ്വാസത്തിലാണ് ചിലർ.
Post Your Comments