Kerala

സോളാര്‍ കേസിലെ ആദ്യ അടിയില്‍ നിന്ന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ?

ബംഗളൂരു: സോളാര്‍ കേസില്‍ തനിക്കെതിരായി വന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നവംബർ 21ന് വിധി പ്രഖ്യാപിക്കും.

സോളാര്‍പാനലിന് സാങ്കേതിക വിദ്യയും സബ്സിഡിയും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയെന്ന പേരിൽ ബംഗളൂരുവിലെ വ്യവസായിയും മലയാളിയുമായഎം.കെ. കുരുവിള നൽകിയ പരാതിയില്‍ ഒക്ടോബര്‍ 24ന് അഞ്ചാംപ്രതി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെ കോടതി വിധി പുറപ്പെടുവിചിരുന്നു. ആറു പേരും ചേര്‍ന്ന് 1.6 കോടി ആറു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് ബംഗളൂരു കോടതി വിധിച്ചത്.

ഒന്നാം പ്രതി എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോസ എജുക്കേഷന്‍ കണ്‍സല്‍ട്ടന്‍റ്സ് എന്ന കമ്പനിയാണ് , കമ്പനി എം.ഡി ബിനു നായര്‍ രണ്ടും ഡയറക്ടര്‍ ആന്‍ഡ്രൂസ് മൂന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ദില്‍ജിത്ത് നാലും സോസ കണ്‍സല്‍ട്ടന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആറും പ്രതികളാണ്.

shortlink

Post Your Comments


Back to top button