കോഴിക്കോട് : യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപെട്ടു നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. ഇതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് ഭീമഹര്‍ജി നൽകാൻ വേണ്ടി സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് ശിവസേന ഒപ്പു ശേഖരണമാരംഭിച്ചു.
അയ്യപ്പന്റെ പൂങ്കാവനമായ ശബരിമല തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമത്തിനെതിരെയാണ് രാഷ്ട്രപതിയ്ക്ക് ഭീമഹർജി നൽകാനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും ഒപ്പുശേഖരണം നടത്തുന്നത്.
ശബരിമലയെ തകർക്കാനുളള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും ആചാരനുഷ്ടാനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളെ പൊതു ജന അഭിപ്രായങ്ങളിലൂടെ നേരിടുമെന്നും ശിവസേന ഭാരവാഹികള്‍ പറഞ്ഞു. പരാതി നല്‍കുന്നതിനെ അനുകൂലിച്ച് നാനാഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തുന്നത്.
Post Your Comments