IndiaNews

ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വന്‍ ഇടിവ്

മുംബൈ: രാജ്യത്തെ പണപ്പെരുപ്പനിരക്ക് നാല് മാസത്തെ താഴ്ന്നനിലയില്‍. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള ഒക്ടോബറിലെ പണപ്പെരുപ്പനിരക്ക് 3.39 ശതമാനമായിട്ടാണ് താഴ്ന്നത്. ഭക്ഷ്യവസ്തുക്കളുടെ വില താഴ്ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. സെപ്റ്റംബറില്‍ 3.57 ശതമാനമായിരുന്ന മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പനിരക്കാണ് ഒക്ടോബറില്‍ താഴ്ന്നത്. ഭക്ഷ്യവസ്തുക്കളുടെ വില താഴ്ന്നതാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ പ്രധാന കാരണം. രാജ്യത്തെ കമ്പോളങ്ങളില്‍ പച്ചക്കറി യഥേഷ്ടം ലഭ്യമായതിനെതുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നാലുമാസത്തെ താഴ്ന്ന നിലയില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 4.34 ശതമാനമാണ്. മൊത്തവിപണിയില്‍ പച്ചക്കറികളുടെ വിലക്കയറ്റം മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് നെഗറ്റീവ് തലത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. നെഗറ്റീവ് 9.97 ശതമാനമാണ് ഒക്ടോബറിലെ പച്ചക്കറികളുടെ മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുളള വിലക്കയറ്റം. രാജ്യത്തെ ജനങ്ങള്‍ മുഖ്യമായി ആശ്രയിക്കുന്ന പയറുവര്‍ഗ്ഗങ്ങളുടെ വിലയും ഇതിന് സമാനമായി താഴ്ന്നു. പയറുവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം ഒക്ടോബറില്‍ 21.80 ശതമാനമായിട്ടാണ് താഴ്ന്നത്. മുന്‍ മാസം ഇത് 23.99 ശതമാനമായിരുന്നു. പതിവുപോലെ ഉളളിവില വീണ്ടും താഴ്ന്ന നിലവാരത്തില്‍ സ്ഥിരത പുലര്‍ത്തിയതും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ പ്രതിഫലിച്ചു. അതേസമയം ഉരുളക്കിഴങ്ങിന്റെ വില പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ ഉളളിവിലയില്‍ 60 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റം 73.31 ശതമാനമായിരുന്നു. അതേസമയം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പനിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ ഡിസംബറില്‍ ചേരുന്ന പണവായ്പനയ അവലോകനയോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകുമെന്നാണ് വ്യാവസായികലോകത്തിന്റെ പ്രതീക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button