ന്യൂ ഡൽഹി : രാജ്യത്തെ കോടിക്കണക്കിന് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി വില കുറഞ്ഞ പുതിയ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി റിലയന്‍സിന്റെ ജിയോ ഇന്‍ഫോകോം. 1000 രൂപയ്ക്കു പുറത്തിറക്കുന്ന ഫോണിൽ അണ്‍ലിമിറ്റഡ് വോയ്സ്കോള്‍, വീഡിയോ കോള്‍, ഡാറ്റാ പ്ലാനുകള്‍ എന്നിവ ഉണ്ടായിരിക്കും.
കുറഞ്ഞ ചിലവില്‍ ഉപയോക്താക്കളിലേയ്ക്ക് ഫോണ്‍ എത്തിക്കുന്നത് വഴി കൂടുതൽഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. 1000, 1500 രൂപയ്ക്ക് വിപണിയിലെത്തിക്കാവുന്ന രണ്ട് ഫീച്ചര്‍ ഫോണുകളാണ് റിലയന്‍സിന്റെ പരിഗണനയിലുള്ളത്.
വോള്‍ട്ടീ സാങ്കേതിക വിദ്യയുള്ള ഫോണ്‍ ജിയോ 1000 രൂപയ്ക്ക് പുറത്തിറക്കിയാല്‍ വിപണിയില്‍ മികച്ച പ്രതികരണമായിരിക്കും സൃഷ്ടിക്കുകയെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. വോള്‍ട്ടീ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോള്‍ ചെയ്യാനുള്ള സംവിധാനം ഇന്ത്യയില്‍ നല്‍കുന്ന ഏക ടെലികോം സേവനദാതാക്കള്‍ ജിയോയാണ്.
നിലവിൽ ജിയോ നല്‍കി വരുന്ന പ്രോമോഷണല്‍ ഓഫര്‍ ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ ജിയോ ലൈഫ് സ്മാര്‍ട്ട്ഫോണുമായി ജിയോ രംഗപ്രവേശത്തിനൊരുങ്ങുന്നത്.
Post Your Comments