കോഴിക്കോട്● വികാരി അച്ചന്‍ മൊബൈലില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നതായി ബിഷപ്പിന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് ഇംഗ്‌ളീഷ് പള്ളിയിലെ വികാരിയായ റെവ. ജെയിൻ ടി എ ക്കെതിരെയാണ് പരാതി. ചേവായൂർ സ്വദേശിനിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയും വിധവയുമായ വീട്ടമ്മയാണ് വികാരിയുടെ ഞരമ്പ് രോഗം സഹിക്കാനാവാതെ ബിഷപ്പിന് പരാതി നല്‍കിയത്.
അശ്ലീല ചിത്രങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും പുറമേ വിധവയായതിനാൽ പള്ളിമുറിയിലേക്ക് വന്ന് കൂട്ടായി പ്രാഥിക്കാമെന്നും തനിച്ചിരുന്ന് വിഷമിക്കേണ്ടെന്നും വികാരി പറഞ്ഞതായും വീട്ടമ്മയുടെ പരാതിയിലുണ്ട്. ഇയാള്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും പരാതിയോടൊപ്പം ബിഷപ്പിന് നല്‍കിയിട്ടുണ്ട്.
മകളുടെ ജന്മദിനത്തില്‍ വീട്ടില്‍ വന്ന് പ്രാര്‍ത്ഥന നടത്താന്‍ അച്ചനെ ക്ഷണിച്ചതാണ് പുലിവാലായത്. എന്നാൽ അത് ഇത്രത്തോളം വലിയ പ്രയാസം തനിക്ക് ഉണ്ടാക്കുമെന്ന് ആലോചിച്ചിരുന്നില്ലന്നെ് ഇവർ പറയുന്നു. പ്രാർത്ഥനയ്ക്ക് ശേഷം വികാരിയെ വിളിച്ച് നന്ദി പറഞ്ഞു. എന്നാൽ തുടർന്ന് അദ്ദേഹം നിരന്തരം ഫോണിലേക്ക് അശ്‌ളീല സന്ദേശങ്ങൾ അയക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്തെങ്കിലും അച്ചന്‍ തന്റെ ലീലാവിലാസങ്ങള്‍ നിര്‍ബാധം തുടരുകയായിരുന്നു. ഒടുവില്‍ സഹിക്കാന്‍ വയ്യാതെയാണ് വീട്ടമ്മ സഭാനേതൃത്വത്തിന് പരാതി നല്‍കിയത്.
എന്നാല്‍, തന്റെ പരാതി ഗൗരവമായെടുക്കാതെ സഭാനേതൃത്വം തള്ളുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. വെള്ള പൂശാനും കുറ്റ വിമുക്തനാക്കാനും ബിഷപ്പ് റെവ റോയ്‌സ് വിക്ടർ അടക്കം ശ്രമിച്ചതായി വീട്ടമ്മ പറഞ്ഞു. സംഭവം വിവാദമായതോടെ കുറ്റകൃത്യം ഒരിക്കലും പുറത്ത് പറയരുതെന്നും ആവശ്യമായ നടപടി സ്വീകരിച്ച് അറിയിക്കാമെന്നും ചലർ ഉറപ്പ് നൽകി. സംഭവം വാർത്തയാവരുതെന്നും പള്ളിയുടെ ആഭിജാത്യം തകർക്കരുതെന്നും പ്രതിയുടെ കുടുംബത്തെ ഓർക്കണമെന്നുമായിരുന്നു ക്‌ളെർജി സെക്രട്ടറി ജേക്കബ് ഡാനിയേലിന്റെ അഭ്യർത്ഥന. തുടർന്ന് നടപടി ഉറപ്പ് നൽകി ബിഷപ്പ് ഇ മെയിൽ അയച്ചു. ഇതിന് ശേഷം വികാരിയെ സെപ്റ്റംബർ 29 ന് നിലമ്പൂർ സി എസ് ഐ സെന്റ് മാത്യൂസ് പള്ളിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍
ഈ പള്ളിയിൽ പോയി വിശ്വാസിയായ തനിക്ക് പ്രാർത്ഥിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പരാതിക്കാരി പറയുന്നു. പള്ളിയിലത്തെുമ്പോൾ പലരും പരിഹസിക്കുകയാണ്. നിങ്ങളിവിടേക്ക് വരരുതെന്നും വേറേതെങ്കിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ മതിയെന്നുമാണ് ക്‌ളെർജി സെക്രട്ടറി പറഞ്ഞതെന്നും വീട്ടമ്മ പറയുന്നു. ഒടുവില്‍ വികാരിയായ റെവ. ജെയിൻ ടി എ ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ വീട്ടമ്മ തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments