NewsIndia

രാഷ്ട്രീയ നേട്ടങ്ങൾക്ക് മോദി സ്വന്തം അമ്മയെ ഉപയോഗിക്കുന്നു ; കേജ്‌രിവാൾ

ന്യൂഡല്‍ഹി: സ്വന്തം അമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഇന്നു രാവിലെ നിരോധിച്ച അഞ്ഞൂറു രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ നരേന്ദ്രമോദിയുടെ അമ്മ ബാങ്കിലെത്തിയിരുന്നു.ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലാണ് 95കാരിയായ ഹീരാബെന്‍ നോട്ടു മാറ്റാന്‍ എത്തിയത്.

ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ സഹോദരങ്ങള്‍ക്ക് ഒപ്പമായിരുന്നു ഹീരാബെന്‍ ബാങ്കിലെത്തിയത്. വീല്‍ചെയറിലെത്തിയ ബെന്‍ ബാങ്കില്‍ എത്തിയതിനു ശേഷം ക്യൂവില്‍ നിന്നാണ് പണം മാറ്റിവാങ്ങിയത്.നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് അറിയാമെന്നും 50 ദിവസം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button