ജമ്മു: പാകിസ്ഥാന്റെ നിരന്തര വെടിവയ്പ്പുകള്‍ കാരണം നാലുമാസമായി അടച്ചിരുന്ന കശ്മീര്‍ അതിര്‍ത്തിയിലെ സ്കൂളുകള്‍ വീണ്ടും തുറന്നു.നിയന്ത്രണ മേഖലയില്‍ സൈന്യത്തോടൊപ്പം ഗ്രാമവാസികളുടെ നേരെയും പാക് ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സ്കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്.
ജമ്മുവിലെ ആര്‍ എസ് പുര, കുത്വാ, ജമ്മു, രജ്വരി, സാമ്പ , പൂഞ്ച് മേഖലകളിലായി 400 ഓളം സ്കൂളുകളാണ് അതിര്‍ത്തി പ്രശ്നങ്ങള്‍ കാരണം അടച്ചിട്ടത്. ജമ്മുവിലെ 174 സ്കൂളുകളും, പൂഞ്ച് പ്രവശ്യയിലെ 84 സ്കൂളുകളും, സാമ്ബാ സെക്ടറിലെ 45 സ്കൂളുകളുമാണ് അടച്ചിരുന്നത്.
സ്കൂളുകള്‍ തുറന്ന് തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി തന്ന സര്‍ക്കാരിന് വിദ്യാര്‍ത്ഥികള്‍ നന്ദി പറഞ്ഞു.ഒരു ആഴ്ചയിലേറെയായി പാക് പ്രകോപനം ഉണ്ടാകാത്തതിനാലാണ് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് ജമ്മുവിലെ ഡിവിഷണല്‍ കമ്മീഷണര്‍ ഡോ. പവന്‍ കൊട്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments