NewsIndia

ഭീകരവിരുദ്ധ പോരാട്ടം ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണയുമായി ഇസ്രയേല്‍

ന്യൂഡൽഹി: തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യക്കു പൂർണ്ണ പിന്തുണയുമായി ഇസ്രയേൽ.ഭാരതവുമായി ഇസ്രയേലിനുളള സൗഹൃദം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രയേൽ പ്രസിഡന്റ് റിയുവെൻ റിവ്‌ലിൻവി പറഞ്ഞു.കൂടാതെ തീവ്രവാദത്തിനെതിരായുളള ഭാരതത്തിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.അതോടൊപ്പം ജനാധിപത്യമൂല്യങ്ങൾ സംരക്ഷിയ്ക്കുന്നതിൽ ഭാരതം പോലെയുളള ഒരു രാഷ്ട്രത്തോടു ചേർന്നു പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ടു ദിവസത്തെ ഭാരതസന്ദർശനത്തിനായി ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.ഭാരതവും ഇസ്രയേലുമായുളള പൂർണ്ണ നയതന്ത്ര ബന്ധത്തിന്റെ 25ആം വാർഷികം അടുത്ത വർഷത്തോടെ ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണെന്നും റിയുവെൻ റിവ്‌ലിൻവി അറിയിക്കുകയുണ്ടായി.ഇത് കേവലം രണ്ടു രാഷ്ട്രത്തലവന്മാർ തമ്മിലോ, സർക്കാരുകൾ തമ്മിലോ ഉളള സൗഹൃദമല്ല, മറിച്ച് വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങൾ തമ്മിലുളള സൗഹൃദം കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരതത്തിന് ഏറ്റവുമധികം പ്രതിരോധസാമഗ്രികൾ നൽകുന്ന രാഷ്ട്രം കൂടിയാണ് ഇസ്രയേൽ. തീവ്രവാദം തുടച്ചു മാറ്റുന്ന നിരവധി പ്രവർത്തനങ്ങളിൽ ഇസ്രയേൽ ഭാരതവുമായി സഹകരിക്കുന്നുമുണ്ട്.നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇസ്രയേലിൽ പഠനം നടത്തുന്നുണ്ട്. ഇന്ത്യയും ഇസ്രയേലുമായുളള അക്കാദമിക പങ്കാളിത്തം കൂടുതൽ വളർച്ച നേടേണ്ടതുണ്ട് .വികസനത്തിന്റെ കാര്യത്തിൽ വളരെ വേഗം കുതിക്കുന്ന, രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ വിദ്യാഭ്യാസരംഗത്തു കൈവരിക്കുന്ന കൂട്ടായ വളർച്ച രാഷ്ട്രങ്ങളുടെ സൗഹൃദത്തിന് കൂടുതൽ ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button