NewsIndia

കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിക്ക് 56.67 കോടി പിഴയടയ്ക്കാൻ നിർദേശം

ന്യൂഡൽഹി: കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വിയോട് 56.67 കോടി രൂപ പിഴയടക്കാൻ ആദായനികുതി വകുപ്പിന്റെ നിർദേശം. ആവശ്യമായ വരവ് ചിലവ് കണക്കുകളുടെ രേഖകൾ ഹാജരാകാത്തതിനെ തുടർന്നാണ് ഇത്.

രേഖകൾ ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫീസിൽ നിന്ന് ചിതലരിച്ചുപോയി എന്നായിരുന്നു സിംഗ്‌വിയുടെ വിശദീകരണം. ചിലവുകൾ സംബന്ധിച്ച വൗച്ചറുകളും പ്രമാണങ്ങളും നശിച്ചുപോയതായി സിംഗ്‌വി പറഞ്ഞു. എന്നാൽ കമ്മീഷൻ ഇത് മുഖവിലയ്‌ക്കെടുത്തില്ല.

5 കോടി രൂപയ്ക്ക് തന്റെ ഓഫിസിലെ അംഗങ്ങൾക്കായി ലാപ്ടോപ്പ് വാങ്ങിയെന്ന വാദവും ആദായനികുതി വകുപ്പ് ചോദ്യം ചെയ്‌തിട്ടുണ്ട്‌.ആദായനികുതി വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിംഗ്‌വി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകരുടെ ഇടയിൽ നിന്ന് ഏറ്റവും കൂടുതൽ നികുതി നൽകിയത് താൻ ആണെന്നും എന്നാൽ രേഖകൾ നശിച്ചതിനാൽ അത് തെളിയിക്കാനായില്ല എന്നും സിംഗ്‌വി പറഞ്ഞു.

shortlink

Post Your Comments


Back to top button