റൈച്ചൂര്‍ ● പിന്‍വലിച്ച 500, 1000 നോട്ടുകളുമായി പോയ ട്രക്ക് കര്‍ണാടകത്തിലെ റൈച്ചൂര്‍ ജില്ലയില്‍ വച്ച് മറിഞ്ഞു. മറിഞ്ഞ ട്രക്കില്‍ നിന്നും റോഡില്‍ നോട്ടുകള്‍ ചിതറിയത് കണ്ട് ജനക്കൂട്ടം തടിച്ചുകൂടി. ഒടുവില്‍ പോലീസെത്തിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.
ബാങ്കുകളില്‍ നിന്ന് ശേഖരിച്ച പഴയ നോട്ടുകളുമായി പോയ ഒന്‍പത് ട്രക്കുകളില്‍ ഒന്നാണ് മറിഞ്ഞത്.
സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ മരവിപ്പിച്ചതോടെ ഇവയ്ക്ക് യഥാര്‍ത്ഥത്തില്‍ വിലയില്ലാതായി. എങ്കിലും എണ്ണമറ്റ നോട്ടുകള്‍ റോഡില്‍ ചിതറിക്കിടക്കുന്ന കാഴ്ചയാണ് ജനക്കൂട്ടത്തെ ആകര്‍ഷിച്ചത്.
Post Your Comments