India

ഇന്ത്യയിലെ നോട്ട് നിരോധനത്തിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ

ന്യൂ ഡൽഹി : 500 ,1000 നോട്ടുകള്‍ കേന്ദ്ര സർക്കാർ അസാധുവാക്കിയ നടപടിയെ യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്തു. കള്ളപ്പണത്തില്‍നിന്ന് മുക്തമാകുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വളര്‍ച്ചക്ക് സഹായകമാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജിര്‍ക്കി കറ്റായ്‌നെന്‍ പറഞ്ഞു.

ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ അന്തരീക്ഷമുള്ള രാജ്യമാണ്. ജി.എസ്.ടി ഉള്‍പ്പടെയുള്ള പരിഷ്ക്കരണങ്ങൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെ ജിര്‍ക്കി കറ്റായ്‌നെന്‍ അഭിനന്ദിച്ചു. ഇന്ത്യയുമായി വിശാല വ്യാപാര- നിക്ഷേപ കരാറിലേര്‍പ്പെടുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായാണ് കറ്റായ്‌നെന്‍ ഇന്ത്യയിലെത്തിയത്.

നികുതി വെട്ടിപ്പുകാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരേയുള്ള യുദ്ധം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button