India

നോട്ടുകള്‍ മരവിപ്പിച്ചതോടെ കാശ്മീരില്‍ കല്ലേറില്ലാതായി – മനോഹര്‍ പരീക്കര്‍

ന്യൂഡൽഹി● നോട്ടുകള്‍ മരവിപ്പിച്ച ശേഷം കാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെയുള്ള കല്ലേറ് ഇല്ലാതായതായി പ്രതിരോധമന്ത്രി മനോഹർ പരീക്കർ. നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം പുറത്തുവന്നശേഷം കശ്മീര്‍ താഴ്വരയിൽ പോലീസിനുനേർക്ക് കല്ലേറുണ്ടായിട്ടില്ല. മുമ്പ് എല്ലാത്തിനും നിരക്കുകളായിരുന്നു. കല്ലേറിന് 500, മറ്റെന്തെങ്കിലും കൂടുതലായി ചെയ്യുന്നതിന് 1000– എന്നിങ്ങനെ. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഭീകരർക്കു പണം വരുന്നത് ഇല്ലാതായെന്നും പരീക്കര്‍ പറഞ്ഞു.

അതിർത്തി സുരക്ഷയായാലും സാമ്പത്തിക സുരക്ഷയായാലും പ്രധാനമന്ത്രി ഉറച്ച നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പരീക്കര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button