KeralaNews

മലപ്പുറം-കൊല്ലം കോടതി വളപ്പിലെ സ്‌ഫോടനം : പ്രതിയെ കുറിച്ച് വ്യക്തമായ സൂചന

കൊല്ലം: കോടതി വളപ്പില്‍ സ്‌ഫോടനം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. മലപ്പുറത്തും കൊല്ലത്തുമാണ് കോടതി വളപ്പില്‍ സ്‌ഫോടനങ്ങള്‍ നടന്നത്. പ്രതി തമിഴ്‌നാടിലെ വില്ലുപുരം സ്വദേശിയാണെന്നാണ് സൂചന.
മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. ഇരുന്നൂറോളം സിം കാര്‍ഡുകള്‍ പ്രതി ഉപയോഗിച്ചിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി പോലീസിന്റെ പിടിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തിനുപുറമെ ആന്ധ്രയിലെ ചിറ്റൂര്‍, കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും സമാനരീതിയില്‍ സ്‌ഫോടനം നടന്നിരുന്നു.
നാല് സ്ഥലങ്ങളിലെ ടവറുകളുടെ പരിധിയില്‍ ഒരേ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നുവെന്ന കണ്ടെത്തലാണ്  പ്രതിയെക്കുറിച്ച് സൂചനയിലെത്തിച്ചത്

shortlink

Post Your Comments


Back to top button