NewsIndia

നോട്ട് പിന്‍വലിക്കല്‍: ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു

മുംബൈ: രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപം കൂടുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ വൻ നിക്ഷേപമാണ് നടക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം പുതിയ 2000, 500, 100 രൂപ നോട്ടുകൾക്കായി ഇതിനകം തന്നെ 3,753 കോടി പിന്‍വലിക്കപ്പെട്ടിട്ടുമുണ്ടെന്ന് വിവിധ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്‍കിയ കണക്കുകളില്‍ പറയുന്നു.

കൂടുതല്‍ എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ക്കായിസജ്ജീകരിച്ചു തുടങ്ങിയിട്ടുണ്ട്. ചില എടിഎമ്മുകളില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്ക് ശേഷം ഇവ പൊതുജനങ്ങള്‍ക്കായി ദിവസങ്ങള്‍ക്കകം തുറന്നുകൊടുത്തേക്കും. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്കുകളാണ് എ.ടി.എമ്മുകളെ പുതുക്കി സജ്ജീകരിച്ചത്.

എന്നാൽ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ തിരക്കിന് കുറവുണ്ടാകാത്തത് ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. വിരമിച്ച ബാങ്ക് ജീവനക്കാര്‍, കരാര്‍ വേതനക്കാര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പ്രമുഖ നഗരങ്ങളിലെ ബാങ്ക് ശാഖകള്‍ തിരക്കിനെ അതിജീവിക്കുന്നത്. അതേസമയം ഗുരുനാനാക്ക് ജയന്തിയെ തുടര്‍ന്ന് ബാങ്ക് അവധിയായ സംസ്ഥാനങ്ങളില്‍ പ്രതിസന്ധി ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button