
കൊല്ലം: കുട്ടികള്‍ക്ക് മാതൃകയും സംരക്ഷണവും ആകേണ്ട അധ്യാപകരുടെ പെരുമാറ്റം ദിവസം കഴിയുംതോറും വഷളാവുകയാണ്. അതിനു സമാനമായ സംഭവമാണ് കൊല്ലത്ത് നടന്നിരിക്കുന്നത്. കൊല്ലം വാളത്തുങ്കല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ്സുകാരന്റെ കൈ അധ്യാപിക ചവിട്ടി ഒടിച്ചു.
ഇതെങ്ങനെ ഒരമ്മ സഹിക്കും. ഈ അധ്യാപികയും ഒരു സ്ത്രീ അല്ലേ. ക്ലാസ്സില്‍ ബഹളം വച്ചതിന്റെ പേരിലാണ് കുട്ടിയോട് ഈ അക്രമം കാട്ടിയത്. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
സംഭവത്തിനെതിരെ കുട്ടിയുടെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേസമയം അധ്യാപിക മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്ന ആളാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
Post Your Comments