അമരാവതി: 47 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടിയത്. വാഹനത്തിലാണ് കള്ളപ്പണം കടത്താന്‍ ശ്രമിച്ചത്. പണം മദ്ധ്യപ്രദേശില്‍ നിന്നും അമരാവതിയിലേക്കു കൊണ്ടുപോകും വഴിയാണ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടാനായത്. വാഹനം തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് കള്ളപ്പണം കണ്ടെത്തിയത്. മുഴുവനും
500,1000 രൂപാ നോട്ടുകളായിരുന്നു. പണം പിടിച്ചെടുത്ത വിവരം ആദായനികുതിവകുപ്പിനെ അറിയിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരു ഇന്‍ഡിക്ക കാറിലാണ് ഇവര്‍ പണം കടത്താന്‍ ശ്രമിച്ചത്.
Post Your Comments