India

വീണ്ടും ജയിൽ ചാട്ടം

ഹൈദരാബാദ് : തെലങ്കാന സെന്‍ട്രല്‍ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു തടവുകാര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രാജേഷ് യാദവ് (27), സൈനിക് സിങ് (27) എന്നിവരാണ് ജയില്‍ ചാടിയത്. ബിഹാറിലെ ജഹന്‍ബാദ് ജില്ലാ നിവാസിയായ രാജേഷ് കൊലപാതകക്കുറ്റത്തിനും, ഉത്തര്‍പ്രദേശുകാരനായ സൈനിക് ആര്‍മി നിയമപ്രകാരവുമാണ് ശിക്ഷിക്കപ്പെട്ടത്.

കിടക്കവിരി ചേര്‍ത്തുകെട്ടി കയറാക്കി ജയിലിന്‍െറ മതില്‍ ചാടുകയായിരുന്നുവെന്ന് ജയില്‍ ഡി.ഐ.ജി ജി. കേശവ നായിഡു പറഞ്ഞു. രണ്ടു മാസം മുമ്പാണ് ഇവരെ ഹൈദരാബാദിലെ ചെര്‍ലാപള്ളി ജയിലില്‍നിന്ന് വാരങ്കല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

രക്ഷപ്പെട്ട തടവുകാര്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button