India

നോട്ട് നിരോധനം മഹാരാഷ്ട്രയ്ക്ക് കിട്ടിയത് 217 കോടി

മുംബൈ : സർക്കാർ ആവശ്യങ്ങൾക്ക് ബില്ല് അടയ്ക്കാൻ നിരോധിച്ച നോട്ടുകൾ ഉപയോഗിക്കാമെന്നുള്ള അറിയിപ്പിനെത്തുടർന്ന് മഹാരാഷ്ട്രയിൽ പിരിഞ്ഞുകിട്ടിയത് 217.45 കോടി രൂപ. വെള്ളം, വൈദ്യുതി ബില്ലുകളും സ്വത്തുനികുതി തുടങ്ങിയവയിൽ നിന്നാണ് വൻ തുക പിരിഞ്ഞു കിട്ടിയത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം റിപ്പോർട്ടുകൾ പുറത്തു വന്നു. തമിഴ്നാട്ടിലെ മധുര കോർപറേഷനിൽ വെള്ളിയാഴ്ചയിലെ നികുതി ഇനത്തിൽ പിരിഞ്ഞുകിട്ടിയത് 5.20 കോടി രൂപയാണ്. സാധാരണ ദിവസങ്ങളിൽ ഇത് 60 – 70 ലക്ഷമാണ്. തെലങ്കാനയിലെ ഗ്രാമപഞ്ചായത്തുകൾക്കു വെള്ളിയാഴ്ച സ്വത്തുനികുതി ഇനത്തിൽ കിട്ടിയത് 5.8 കോടി രൂപയാണ്. ഈ വർഷം ഇതുവരെയുള്ള മൊത്തം നികുതി കണക്കാക്കുമ്പോൾ 64.50 കോടിയാണ് ലഭിച്ചത്.

shortlink

Post Your Comments


Back to top button