സിംഗപൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലീ ക്വാന്‍ യൂവുമായി സാമ്യപ്പെടുത്തി മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം അച്ചടിച്ചു വന്ന വാര്‍ത്തയിലാണ് ആധുനിക സിംഗപ്പൂരിന്റെ ശില്‍പിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യൂവിനേയും മോദിയേയും സാമ്യപ്പെടുത്തിയുള്ള വാര്‍ത്ത പ്രചരിച്ചത്. കേന്ദ്ര ധനകാര്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് ആദ്യമായി മോദി ലീ ക്വാനാണെന്ന് പറഞ്ഞത്. ഈ പരമാര്‍ശം എക്കണോമിക്‌സ് ടൈസ് വാര്‍ത്തയാക്കുകയും ചെയ്തു.
സിംഗപ്പൂരിനെ സ്വതന്ത്ര രാജ്യമാക്കി മാറ്റുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ലീ ക്വാന്‍ 1959 ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. മൂന്ന് പതിറ്റാണ്ടിലധികം പ്രധാനമന്ത്രിയായി അദ്ദേഹം തുടര്‍ന്നു. 2011 വരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. ഇതിന് ശേഷം രാഷ്ട്രീയ രംഗത്ത് നിന്ന് മാറിനിന്നെങ്കിലും ഭരണനിയന്ത്രണത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമായിരുന്നു. സാമ്പത്തിക രംഗത്ത് ലീ കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങള്‍ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പൊതുജന പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യയില്‍ പുതിയ ലീ ക്വാന്‍ യൂ പിറന്നു എന്ന തലക്കെട്ടോടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്ത അച്ചടിച്ചു വന്നത്. തുടര്‍ന്നാണ് സിംഗപൂരിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള മോദിയുടെ മിന്നല്‍ പ്രഖ്യാപനത്തെ പ്രകീര്‍ത്തിച്ചാണ് വാര്‍ത്തകള്‍.
Post Your Comments