ന്യൂഡല്‍ഹി: ഇന്ത്യ-ചൈന വാര്‍ഷിക സംയുക്ത സൈനിക പരിശീലനം ഹാന്‍ഡ്-ഇന്‍-ഹാന്‍ഡ് നവംബര്‍ 15 മുതല്‍ 27 വരെ പൂനയില്‍ നടക്കും. ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബ്രേഷന്‍ സൈന്യവും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തിന്റെ ആറാം ഘട്ടമാണു നടക്കുന്നത്. വാര്‍ഷിക സൈനിക പരിശീലനം ഇന്ത്യയിലും ചൈനയിലും മാറിമാറിയാണ് നടക്കുന്നത്. ആദ്യ സംയുക്ത സൈനിക പരിശീലനം നടന്നത് 2007ല്‍ ചൈനയിലെ യുവാന്‍ പ്രവിശ്യയിലെ കുന്‍മിംഗിലാണ്. അവസാന പരിശീലനം നടന്നത് യുവാനിലെ കുന്‍മിംഗിലുള്ള മിലിട്ടറി അക്കാദമിയിലാണ്.
കലാപങ്ങളും ഭീകരവാദവും ചെറുക്കുക, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ബന്ധം വര്‍ധിപ്പിക്കുക എന്നിവയാണു സംയുക്ത സൈനിക പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം. മൂന്നു ഘട്ടങ്ങളായി നടക്കുന്ന പരിശീലനം ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന സൈനികര്‍ നിരീക്ഷിക്കും.
Post Your Comments