ഗാന്ധിനഗര്‍ ● വായനക്കാരെ കബളിപ്പിക്കാന്‍ വിഡ്ഢി ദിനത്തില്‍ 500, 1000 നോട്ടുകള്‍ പിന്‍ വലിക്കുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ഗുജറാത്തിലെ സായാഹ്ന പത്രത്തിന് കിട്ടിയത് എട്ടിന്റെ പണി. നോട്ടുപിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ, മാസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തി പത്രത്തില്‍ വന്ന ഈ വാര്‍ത്ത എതിരാളികള്‍ സര്‍ക്കാരിനെതിരായ ആയുധമാക്കിയിരുന്നു. നവംബര്‍ 8ന് പ്രഖ്യാപിച്ച പിന്‍ വലിക്കല്‍ പത്രക്കാര്‍ എങ്ങനെ നേരത്തേ അറിഞ്ഞുവെന്ന ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഏപ്രില്‍ ഒന്നിന് അകില എന്ന പത്രത്തിലാണ് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍ വലിക്കുന്നുവെന്ന വാര്‍ത്ത വന്നത്. വായനക്കാരെ കബളിപ്പിക്കുകയായിരുന്നു വാര്‍ത്തയുടെ ലക്ഷ്യം.
ഏപ്രില്‍ ഒന്നിന് ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ ഓരോ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന പതിവുണ്ട്. പിറ്റേന്ന് ഈ വാര്‍ത്ത തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നതോടെ ആ പ്രശ്‌നം അവിടെ അവസാനിക്കുകയും ചെയ്യാറാണ് പതിവ്.
Post Your Comments