നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരിക്കുന്നുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ബിജെപി നേതാക്കളും സുഹൃത്തുക്കളും നേരത്തെ തന്നെ വിവരമറിഞ്ഞിരുന്നുവെന്നുമുള്ള കടുത്ത ആരോപണമാണ് കെജ്രിവാൾ സർക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ കെജ്രിവാളിന്റെ ഈ ആരോപണങ്ങൾക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. ഐ ആർ എസിൽ നിന്ന് രാജി വച്ച് വന്ന് താങ്കൾ ഒരു വിഡ്ഢിയായോ എന്നാണ് കുറിപ്പിൽ ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.
പ്രിയ അരവിന്ദ് കെജ്രിവാള്, താങ്കള്‍ ഒരു വിഡ്ഢിയാണോ, അതോ വിഡ്ഢിവേഷം കെട്ടുകയാണോ, അതോ ജനങ്ങളുടെ മുന്നില്‍ വെറുതെ പൊട്ടന് കളിക്കുകയാണോ? താങ്കള്‍ ഐ ആര് എസ്സില്‍ നിന്നും രാജിവെച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയല്ലേ? സാമ്പത്തിക വിശാരദന് അല്ലെങ്കിലും, കള്ളപ്പണത്തിന്റെ അടിയൊഴുക്കുകള്‍ താങ്കള്‍ക്ക് നന്നായി അറിയുന്നതല്ലേ?
താങ്കളുടെ ഒരു ആരോപണം, വേണ്ടപ്പെട്ടവര്‍ക്കൊക്കെ സര്‍ക്കാര്‍ മുന്‍കൂട്ടി രക്ഷപെടാന്‍ ഉള്ള വിവരങ്ങള്‍ നല്‍കിയിരുന്നു എന്നാണു. ശരിയാണ്, കള്ളപ്പണം ഉള്ളവരോട് സര്‍ക്കാര്‍ അത് വെളിപ്പെടുത്തി, നികുതിയും, പിഴയും നല്കി ശരിയായ പണമായി അക്കൌണ്ട് ചെയ്യാന്‍ പറഞ്ഞിരുന്നു. അത് എല്ലാ ദേശീയ മാധ്യമത്തിലും വന്ന വാര്‍ത്തയാണ്. താങ്കള്‍ മാത്രം ഇത് അറിയാതെ പോയതാണോ?
500-1,000 നോട്ടുകള്‍ ദുര്‍ബലപ്പെടുത്തുന്ന വിവരം തന്റെ ഉറ്റവര്‍ക്ക് സര്‍ക്കാര്‍ (മോദി) വിവരം നല്‍കിയിരുന്നു എന്നാണു താങ്കളുടെ മറ്റൊരു ആരോപണം. എന്ത് തെളിവാണ് ഇതിനായി താങ്കളുടെ കൈവശം ഉള്ളത്? അതീവ രഹസ്യമായി നടത്തിയ ഈ നീക്കം, 60 വർഷം രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ്സിനോ, മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കോ അറിയാന്‍ കഴിഞ്ഞിരുന്നില്ല എന്ന വസ്തുത താങ്കള്‍ മറക്കുന്നു. ഏതെങ്കിലും, സ്വകാര്യ മുതലാളിമാര്‍ക്ക് ഈ വിവരം കിട്ടിയിരുന്നു എങ്കില്‍, അവരുടെ കൈവശം ഉള്ള അക്കൌണ്ട് ചെയ്യാത്ത പണത്തിന്റെ അസ്വാഭാവിക ക്രയവിക്രയം കാണേണ്ടതല്ലേ?
അഴിമതി, അഴിമതി എന്ന് തെരുവ് പിള്ളേരുടെ പോലെ കൂവിയാര്ത്താല് പോര, അത് തെളിയിക്കാനുള്ള ബാധ്യതകൂടി താങ്കള്‍ ഏറ്റെടുക്കണം.
Post Your Comments