കണ്ണൂര്‍● കള്ളനോട്ടും കള്ളപ്പണവും തടയാനുള്ള ഏകമാര്‍ഗം നോട്ട് മരവിപ്പിക്കല്‍ മാത്രമാണെന്നും സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗവും എം.എല്‍.എയുമായ ഇ.പി ജയരാജന്‍. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ മരവിപ്പിച്ച നടപടി ശരിയാണ്. ആ നിലപാടുകളെ ഇടതുപാർട്ടികൾ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നു. റിലയൻസിനെയും അദാനിയെയും പോലുള്ള വൻകിട കോർപറേറ്റുകളെ വിവരം മുൻകൂട്ടി അറിയിതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ ദുരിതത്തിനു സർക്കാർ പരിഹാരം കാണണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
Post Your Comments