Kerala

നോട്ട് ക്ഷാമം: ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും നോട്ട് ക്ഷാമത്തെ തുടർന്ന് നവംബര്‍ 30 വരെ പിഴയില്ലാതെ അടയ്ക്കാന്‍ സമയം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെട്ടിട നികുതി, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലഫോണ്‍ ബില്‍,മോട്ടോര്‍ വാഹന നികുതി തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട തുകകള്‍ പിഴകൂടാതെ നവംബര്‍ 30 വരെ അടയ്ക്കാം.

തുക അടയ്‌ക്കേണ്ട തീയതി കഴിഞ്ഞവര്‍ക്കും ഇളവ് ബാധകമായിരിക്കും എന്നാല്‍ വാറ്റ്, എക്‌സൈസ് നികുതികള്‍ക്ക് ഇളവ് ബാധകമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button