കാബൂൾ: ‘പച്ചക്കണ്ണുള്ള അഫ്ഗാന് മോണാലിസ’ ഷര്‍ബത്ത് ഗുല ഇന്ത്യയിലേക്ക്. കരൾ രോഗത്തിന് ചികിത്സ തേടിയാണ് ഗുല ഇന്ത്യയിൽ എത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഡോക്ടര്‍ ഷായിദ അബ്ദാലിയാണ് ഷര്‍ബത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഷർബത്ത് ഗുലയുടെ ചികിത്സാച്ചിലവ് പൂർണമായും അഫ്ഗാൻ വഹിക്കുമെന്നാണ് റിപ്പോർട്ട്.
തിരിച്ചറിയില്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതിനാണ് 46 കാരിയായ ഷര്‍ബത് കഴിഞ്ഞമാസം പാകിസ്ഥാനില്‍ അറസ്റ്റിലായത്. നാടുകടത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് ഷർബത്ത് ഗുലയെ വിട്ടയക്കുകയായിരുന്നു.
Post Your Comments