മുംബൈ : 500 ,1000 നോട്ടുകൾ നിർത്തലാക്കിയതോടെ ഏകദേശം 2,203 കോടി നോട്ടുകളായിരിക്കും നശിപ്പിക്കേണ്ടി വരിക. റിസര്‍വ് ബാങ്കിന്‍റെ കണക്കനുസരിച്ച് 17.77 ലക്ഷം കോടി രൂപ മൂല്യമുള്ള കറൻസി നോട്ടുകളാണ് നിലവിൽ ഉള്ളത്. ഇതിൽ 86 ശതമാനവും അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകളാണ്. ബാക്കി 30 ശതമാനം കള്ളപ്പണമാണെന്നാണ് ഏകദേശ കണക്ക്.
നിലവിൽ നോട്ടുകളുടെ എണ്ണമെടുത്താല്‍ 9026.6 കോടി കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 2,203 കോടിയെണ്ണം അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെ യുമാണ്. ഇത്രയും നോട്ടുകളാണ് നശിപ്പിക്കുക. ബാങ്കുകള്‍ ശേഖരിക്കുന്ന ഈ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് സിസ്റ്റത്തിലേക്കാണ് ചെല്ലുക. അവിടെ നല്ലതും ചീത്തയുമായി തരംതിരിക്കും.
പഴയ നോട്ടുകള്‍ കത്തിച്ചുകളയുകയായിരുന്നു പതിവ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് 2011-ൽ ഇത് അവസാനിപ്പിച്ചു. അധികം മുഷിഞ്ഞിട്ടില്ലാത്ത നോട്ടുകള്‍ പുതിയ കറന്‍സിയുടെ നിര്‍മാണത്തിന് ഉപയോഗിക്കും. മുഷിഞ്ഞ നോട്ടുകള്‍ അരച്ച് ഇഷ്ടികരൂപത്തിലാക്കി വ്യാവസായികാവശ്യങ്ങള്‍ക്കു നല്‍കും
Post Your Comments