കൊല്ലം ● പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ സദാചാരപോലീസ് ചമഞ്ഞ് കൈകാര്യം ചെയ്തു. കഴിഞ്ഞദിവസം ഇരവിപുരത്താണ് സംഭവം. ഇരവിപുരം സ്വദേശിനിയായ പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഈ പെണ്‍കുട്ടിയെ കാണാനാണ് യുവാവ് കഴിഞ്ഞദിവസം എത്തിയത്. എന്നാല്‍ യുവാവിനെ നാട്ടുകാരില്‍ ചിലര്‍ സംഘം ചേര്‍ന്ന് തടയുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരേയും ആക്രമണം അഴിച്ചുവിട്ടു.
അക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ജോബിന്‍, ലേവി, മൈജോ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ പരിക്കേറ്റ സദാചാര ഗുണ്ടകളായ രാജേഷ്, പോടിമോന്‍, ജോമോന്‍ എന്നിവര്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ഇരവിപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments