NewsIndia

നോട്ട് മാറാന്‍ നെഹ്‌റു കുടുംബക്കാര്‍ക്കും ക്യൂ നില്‍ക്കേണ്ടിവന്നത് നരേന്ദ്ര മോദിയുടെ വിജയം: ജാവദേക്കര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കറന്‍സി മാറ്റാന്‍ ബാങ്ക് ശാഖയിലെത്തിയതു മാധ്യമശ്രദ്ധ നേടാനുള്ള പരിപാടിയായിരുന്നെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയ്ക്കു മുന്നില്‍ ക്യൂ നിന്ന രാഹുല്‍ ഗാന്ധി ജീവിതത്തില്‍ ആദ്യമായാകും ബാങ്ക് സന്ദര്‍ശിച്ചത്.
നെഹ്‌റു കുടുംബത്തില്‍ പിറന്നവര്‍ക്കുപോലും ക്യൂ നില്‍ക്കേണ്ടിവന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമായി. ഉന്നതവംശങ്ങളില്‍ പിറന്നവരും ഇനി ക്യൂ നിന്നു നിയമത്തെ നേരിടേണ്ടിവരുമെന്നു ജാവേദക്കര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ക്യൂ നില്‍ക്കാതെയാണു കോണ്‍ഗ്രസില്‍ നേതാവായത്. പാര്‍ട്ടിയില്‍ ഏറെ അനുഭവസമ്പത്തും കഴിവുമുള്ളവരെ മറികടന്നു രാഹുല്‍ നേതാവായത് ദുഷ്പ്രഭുത്വ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

rahul

shortlink

Related Articles

Post Your Comments

Related Articles


Back to top button