ന്യൂയോർക്ക് : പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കാന്‍ മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റന്‍റെയും ഹില്ലരിയുടെയും മകള്‍ ചെല്‍സി ക്ലിന്റന്‍ തയ്യാറെടുക്കുന്നു.
ന്യൂയോര്‍ക്കില്‍നിന്നുള്ള പ്രതിനിധി നീറ്റ ലോയി വിരമിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലായിരിക്കും ചെല്‍സി മത്സരിക്കുക. റോക്ക് ലാന്‍ഡ്, വെസ്റ്റ് ചെസ്റ്റര്‍,ചപ്പാക്വ എന്നീ മേഖലകളാണ് ഈ ജില്ലയിലുള്ളത്.
ആഗസ്തില്‍ ബില്‍ ക്ലിന്റനും ഹില്ലരിയും ചപ്പാക്വയിലെ അവരുടെ പ്രധാനവസതിക്കുസമീപം ചെല്‍സിക്കും കുടുംബത്തിനുമായി 1,60,00,000 ഡോളറിന് പുതിയ വീടുവാങ്ങിയിരുന്നു.
നിലവില്‍ മാന്‍ഹാട്ടനിലാണ് ചെല്‍സിയും കുടുംബവും താമസിക്കുന്നത്. ഇവിടെയാണ് അവര്‍ക്ക് വോട്ടുള്ളതും. നീറ്റ സ്ഥാനമൊഴിയുമ്പോള്‍ ചപ്പാക്വയിലേത് ചെല്‍സിയുടെ നിയമപ്രകാരമുള്ള വസതിയാക്കുന്നതിലൂടെ ഇവര്‍ക്ക് നീറ്റയുടെ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എളുപ്പമാകും. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ക്ലിന്റന്‍ ഫൗണ്ടേഷനിലും കാമ്പയിനുകളിലും ചെൽസിയുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
Post Your Comments