തിരുവനന്തപുരം : റിസർവ് ബാങ്ക് നിർദേശ പ്രകാരം ഡിസംബർ 30 വരെ ഒരു തവണ മാത്രമേ അസാധുവായ നോട്ടുകൾ നൽകി 4000 രൂപ മാറ്റിയെടുക്കാൻ കഴിയൂ എന്ന് വ്യക്തമാക്കിയെങ്കിലും വിവിധ പഴുതുപയോഗിച്ച് സംസ്ഥാന വ്യാപകമായി പലവട്ടം പണം മാറ്റൽ തുടരുകയാണ്. സാധാരണക്കാർ അടിയന്തര ആവശ്യങ്ങൾക്കു പണമെടുക്കാൻ എത്തുന്നത് തടയേണ്ടെന്നാണ് പല ബാങ്കുകളും സ്വീകരിക്കുന്ന നിലപാട്.
പണം മാറ്റാൻ ഹാജരാക്കുന്ന തിരിച്ചറിയൽ കാർഡിലെ നമ്പർ രേഖപ്പെടുത്താൻ പുതിയ സോഫ്റ്റ്‌വെയർ ബാങ്കുകൾക്കു കൈമാറിയിട്ടുണ്ട്. ഒരു കാർഡ് നമ്പർ രണ്ടു വട്ടം നൽകിയാൽ സോഫ്‌റ്റ്‌വെയർ ആവർത്തനം ചൂണ്ടിക്കാട്ടും. ഇങ്ങനെയാണ് ഒന്നിലേറെ തവണ എത്തിയാൽ ബാങ്കുകൾ കണ്ടെത്തുക.
ഒരിക്കൽ പണം മാറ്റിയ ആൾ വീണ്ടും മറ്റൊരു തിരിച്ചറിയൽ കാർഡുമായി എത്തുന്നത് സോഫ്റ്റ്‌വെയറിനു തിരിച്ചറിയാൻ കഴിയാത്തതും, ശേഖരിക്കുന്ന വിവരം ബാങ്കുകൾ തമ്മിൽ
പങ്കു വയ്ക്കാത്തതും തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് ആളുകള്‍ പല ബാങ്കുകളിൽ പണം മാറാന്‍ എത്തുന്നത് പിടികൂടാൻ സാധിക്കുന്നില്ല.
ഇത്തരം പഴുതുകൾ മുന്നിൽക്കണ്ട് എല്ലാ ബാങ്കുകളും പണം മാറ്റി നൽകുന്ന കൗണ്ടറുകളിൽ ക്യാമറ നിരീക്ഷണം ഉറപ്പ് വരുത്തണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ഫോട്ടോ ക്യാപ്ചർ സംവിധാനമുള്ള ക്യാമറകളാണ് ഉപയോഗിക്കേണ്ടത്. ഭാവിയിൽ മുഖങ്ങളിലെ സാമ്യം വഴി ഒരാൾ തന്നെ ഒട്ടേറെ തവണ ബാങ്കിലെത്തി പണം മാറ്റിവാങ്ങിയോ എന്നു വേണമെങ്കിൽ കണ്ടെത്താം. എന്നാൽ ഇതിന്റെ പ്രായോഗികതയെ പറ്റി ബാങ്കുകൾ സംശയം പ്രകടിപ്പിക്കുന്നു
Post Your Comments