മുംബൈ: സമ്മാനമായി നല്‍കാന്‍ പണമില്ലാത്തതുകൊണ്ടു പെൺകുട്ടിയുടെ കല്യാണം മാറ്റിവച്ചു. 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് മാർവാടി കുടുംബത്തിലെ പെൺകുട്ടിയുടെ കല്യാണം പ്രതിസന്ധിയിലായത്.കല്യാണവുമായി ബന്ധപ്പെട്ട് വിഭുലമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. ഇതില്‍ പങ്കെടുക്കുന്ന 35 പേര്‍ക്കെങ്കിലും പാരിതോഷികമായി പണം നല്‍കണമെന്ന് ആചാരമുണ്ട്.ഇതനുസരിച്ച് ഒരാള്‍ക്ക് ചുരുങ്ങിയത് 51,000 രൂപാ പാരിതോഷികം നല്‍കേണ്ടതുണ്ട്.
കല്യാണത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ബന്ധുക്കള്‍ക്ക് നല്‍കാന്‍ പണക്കിഴിയെല്ലാം തയ്യാറാക്കിയശേഷമായിരുന്നു കേന്ദ്രസർക്കാർ നോട്ടുകള്‍ അസാധുവാക്കിയത്.ഇതോടെ പെണ്‍കുട്ടിയുടെ കുടംബം പ്രതിസന്ധിയിലായിരിക്കുകയാണ്.
Post Your Comments