നോട്ടുകെട്ടുകള്‍ കൂട്ടിയിട്ടിരിക്കുന്ന മേശയ്ക്ക് പിന്നില്‍ കര്‍ണാടക കോണ്‍ഗ്രസ്സ് നേതാവും ബങ്കാര്‍പെറ്റ് എംഎല്‍എയുമായ എസ്എന്‍ നാരായണ്‍ സ്വാമി, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ്, ബാങ്ക് പ്രസിഡണ്ട് ബ്യാലഹള്ളി ഗോവിന്ദ് ഗൗഡ എന്നിവര്‍ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നോട്ടുകൾ അസാധുവാക്കിയുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കാൻ നേതാക്കന്മാർ ശ്രമിക്കുന്നു എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
എന്നാൽ തിങ്കളാഴ്ച്ച എടുത്ത ചിത്രമാണിതെന്നും ചൊവ്വാഴ്ച്ചത്തെ ദിനപത്രങ്ങളിലും ഈ ചിത്രം വന്നിരുന്നുവെന്ന് കോളാര്‍, ചിക്ബല്ലാപൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് ബ്യാലഹള്ളി ഗോവിന്ദ ഗൗഡ പറഞ്ഞു. സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പാ വിതരണമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം വിവാദമായതോടെ അഴിമതി വിരുദ്ധ വകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments