ന്യൂഡല്‍ഹി : ഇന്ത്യന്‍ കറന്‍സികള്‍ക്കു നേപ്പാളില്‍ വീണ്ടും നിരോധനം. 500, 1000 രൂപ നോട്ടുകള്‍ക്കാണ് നിരോധനം. ഇതറിയിച്ചുകൊണ്ട് നേപ്പാള്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവ് പുറത്തിറക്കി. നേപ്പാളിലെ ബാങ്കുകള്‍ക്കും നധകാര്യ സ്ഥാപനങ്ങള്‍ക്കും പണവിനിമയ കേന്ദ്രങ്ങള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
2015ലാണ് ഇന്ത്യന്‍ കറന്‍സികള്‍ക്ക് നേപ്പാളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചത്. 2002 മുതല്‍ 13 വര്‍ഷമാണ് വിലക്ക് നിലനിന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനു കത്തെഴുതാനും നേപ്പാള്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കറന്‍സികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് നേപ്പാള്‍ അതിര്‍ത്തിയിലെ വ്യാപാരികളെ പ്രതികൂലമായി ബാധിക്കും.
Post Your Comments