കൊച്ചി : എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുന്‍പാകെ ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നൽകിയ ഹർജി കോടതി തള്ളി. കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു
കുറ്റപത്രത്തിൽ കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ലെന്നും അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകൾ പലതും വാസ്തവ വിരുദ്ധമാണെന്ന്‍ പപ്പു സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്, ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ലെന്ന്‍ ഹർജിയിൽ പാപ്പു ചൂണ്ടിക്കാട്ടി. പ്രതി അമീറുൾ ഇസ്ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പൊലീസിന്‍റെ വാദം അവിശ്വസനയീമാണെന്നും പാപ്പു ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments