Kerala

ഫേസ്ബുക്ക് പ്രണയം 17 കാരിക്ക് കൂട്ട മാനഭംഗം

കരുനാഗപ്പള്ളി : ഫേസ് ബുക്ക് വഴി പ്രണയത്തിലായ 17 കാരിയെ കാമുകന്‍ പീഡിപ്പിച്ച ശേഷം കൂട്ടുകാര്‍ക്ക് കാഴ്ച്ചവച്ചു. ആളില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്ന കാമുകന്‍ ക്രമേണ കൂട്ടുകാര്‍ക്കും  പീഡിപ്പിക്കാന്‍ വഴി ഒരുക്കുകയായിരുന്നു.

സംഘത്തിലെ ഏഴാമന്‍ പീഡനത്തോടൊപ്പം പെണ്‍കുട്ടിയുടെ മാല മോഷ്ടിച്ചിരുന്നു. പീഡന വിവരം മറച്ച്‌ വച്ചെങ്കിലും മോഷണ വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് പോലീസിനു ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത വിവരം പൊലീസറിയുന്നത്.

നാടന്‍ പാട്ട് കലാകാരന്‍മാരുള്‍പ്പടെ നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേര്‍ ഒളിവിലാണ്.

പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. പ്രതികള്‍ ചങ്ങന്‍കുളങ്ങര,കുറിഞ്ഞപ്പള്ളി,വയനകം സ്വദേശികളാണ്.

പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു.

shortlink

Post Your Comments


Back to top button