ന്യൂയോര്‍ക്ക് : അമേരിക്കയുടെ ഉറ്റസുഹൃത്തായിട്ടും സൗദിക്ക് ആകെ നിരാശ; വീണ്ടും യുദ്ധങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഭയന്ന് അറബ് രാജ്യങ്ങള്‍; ഐസിസ് ആക്രമണങ്ങള്‍ പെരുകുമെന്ന് ഭയന്ന് യൂറോപ്പ്; മുസ്ലീമിനെ അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിക്കരുതെന്ന് പരസ്യമായി പറഞ്ഞ ട്രംപിന്റെ വിജയം ഇസ്ലാമിക ലോകത്ത് വിതച്ചത് ആശങ്കയുടെ കൊടുങ്കാറ്റ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഇസ്ലാമിക സമൂഹത്തില്‍, പ്രത്യേകിച്ച് അറബ് ലോകം ആശങ്കയുടെ നിഴലിലാണ്. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നും എല്ലാ രാജ്യങ്ങളോടും സൗഹൃദം പുലര്‍ത്തുമെന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് പറഞ്ഞെങ്കിലും അത് അറബ് ലോകത്തിന് സമാധാനം കൊടുക്കുന്നില്ല. കടുത്ത ഇസ്ലാം വിരുദ്ധനും കുടിയേറ്റ വിരുദ്ധനുമായ ട്രംപ് പ്രസിഡന്റാകുമ്പോള്‍ അതിന്റെ പ്രത്യാഘാതം എന്തൊക്കെയാവും എന്നാണ് ഈ സമൂഹത്തിന്റെ ചിന്ത.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇസ്ലാമിനെക്കുറിച്ച് കടുത്ത ഭാഷയില്‍ ട്രംപ് സംസാരിച്ചത്. മുസ്ലീങ്ങള്‍ അമേരിക്കയില്‍ കടക്കുന്നത് വിലക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് വ്യാപകമായ പ്രതിഷേധമുണ്ടാക്കി. മുസ്ലിം ലോകത്തുമാത്രമല്ല, ബ്രിട്ടീഷ് പാര്‍ലമെന്റിലും അതിന്റെ അലയൊലികളുണ്ടായി. ട്രംപിനെ ബ്രിട്ടനില്‍ കടത്തരുതെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച പോലും നടന്നു. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തെയും പലപ്പോഴും ട്രംപ് തള്ളിപ്പറഞ്ഞിരുന്നു.
പക്ഷേ, ഇത്രയ്ക്ക് ഇസ്ലാം വിരുദ്ധതയുണ്ടായിട്ടും ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയതാണ് അറബ് ലോകത്തെ അതിശയിപ്പിക്കുന്നത്. ഇസ്ലാം സമൂഹത്തിന് അതുള്‍ക്കൊള്ളാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സന്തോഷിക്കുക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാകുമെന്നും അവര്‍ കരുതുന്നു. മുസ്ലിം ലോകത്ത് അമേരിക്കന്‍ വിരുദ്ധത ശക്തമാക്കാന്‍ ട്രംപിന്റെ ഭരണം വഴിയൊരുക്കുമെന്നാണ് ഐ.എസിന്റെ പ്രതീക്ഷ. ട്രംപിന്റെ വിജയം
അറബ് ലോകത്തിനുമാത്രമല്ല ആശങ്ക, ട്രംപിന്റെ വരവ് ഭീകര സംഘടനകളെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങളും ഭയക്കുന്നു. അമേരിക്കയുടെ സഖ്യകക്ഷികള്‍ എന്ന നിലയ്ക്ക് ഭീകരരുടെ ആക്രമണത്തിന് യൂറോപ്പും വേദിയാകും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പെരുകിവരുന്ന ഭീകരാക്രമണങ്ങള്‍ ഇനിയുമേറുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയക്കുന്നത്.
Post Your Comments