കോഴിക്കോട് : അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ജില്ലാ സഹകരണ ബാങ്കുകള്‍ മുതല്‍ താഴോട്ടുള്ള സംഘങ്ങള്‍ക്കാണ് പണം സ്വീകരിക്കാനാവുക. പക്ഷെ ഇത് നിക്ഷേപമായി മാത്രമായിരിക്കും സ്വീകരിക്കുക. മറ്റ് ബാങ്കുകള്‍ നല്‍കുന്നത് പോലെ നോട്ടുകള്‍ മാറ്റി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും ആര്‍.ബി.ഐ അധികൃതര്‍ നിര്‍ദേശിച്ചു.
നോട്ട് പിന്‍വലിക്കുന്നതായുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശമുണ്ടായതോടെ സഹകരണ ബാങ്കുകള്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. നോട്ടുകള്‍ പിന്‍വലിച്ചത് മൂലം സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് റിസര്‍വ് ബാങ്കിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നടപടി. പുതിയ നിര്‍ദേശമുണ്ടായതോടെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് താഴെയുള്ള സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പണം നിക്ഷേപിക്കാം. ഇത് സഹകരണ ബാങ്ക് അധികൃതര്‍ റിസര്‍വ് ബാങ്കിന് കൈമാറി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ പണം എത്തിക്കും.
Post Your Comments